കരുനാഗപ്പള്ളിയിൽ നിന്നും യുവാക്കളെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേർ പോലീസ് വലയിൽ കുടുങ്ങി
ദേശീയപാതയില്‍ വച്ചാണ് സജാദിനെയും അജ്മലിനെയും ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ട് കായംകുളം ഭാഗത്തേക്ക് പോയത്. കാറില്‍ നടന്ന പിടിവലിക്കിടയില്‍ അജ്മല്‍ ഓച്ചിറ വച്ച് രക്ഷപ്പെട്ടു. പിന്നാലെ എത്തിയ കരുനാഗപ്പളളി പോലീസും നാട്ടുകാരും ചേര്‍ന്ന് കായകുളത്ത് വച്ച് സജാദിനെ രക്ഷിച്ചു. കരുനാഗപ്പള്ളി-കായംകുളം ഹൈവേയില്‍ സിനിമാ സ്റ്റൈല്‍ ചേസിംങ്, സ്റ്റണ്ട്…
കൊല്ലം: യുവാക്കളെ കാറില്‍ കയറ്റി സിനിമാ സ്റ്റൈലില്‍ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേര് പോലീസ് പിടിയിലായി. കാര്‍ത്തികപ്പളളി ഗോവിന്ദമുട്ടം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം തറയില്‍ വീട്ടില്‍ രാഹുല്‍ (25), ഗോവിന്ദമുട്ടം ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം പുതിയ വീട്ടില്‍ തെക്കതില്‍ രാഹുല്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. തേവലക്കര സ്വദേശിയായ സജാദ്, സുഹൃത്തായ അജ്മല്‍ എന്നിവരെയാണ് തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചത്.
കഴിഞ്ഞ 28 ന് രാത്രി 11 മണിക്ക് കരുനാഗപ്പള്ളി ലാലാജി മുക്കിന് സമീപമുളള ആഡിറ്റോറിയത്തിന്റെ മുന്‍വശം ദേശീയപാതയില്‍ ഇവരുള്‍പ്പെടെ നിന്ന യുവാക്കളോട് കാറില്‍ വന്ന സംഘം പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സജാദിനെയും അജ്മലിനെയും സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കായംകുളം ഭാഗത്തേക്ക് കൊണ്ട് പോയി. കാറില്‍ നടന്ന പിടിവലിക്കിടയില്‍ അജ്മല്‍ ഓച്ചിറ വച്ച് രക്ഷപ്പെട്ടു. സജാദിനെ കായംകുളം പോലീസിന്റെ സഹായത്തോടെ പിന്തുടര്ന്നെത്തിയ യുവാക്കളും കരുനാഗപ്പളളി പോലീസും ചേര്‍ന്ന് കായകുളത്ത് വച്ച് രക്ഷിച്ചു.
സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ജി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അലോഷ്യസ് അലക്സാണ്ടര്‍, കലാധരന്‍, എ.എസ്.ഐ മാരായ ഷാജി മോന്, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.