Breaking NewsCrimeKeralaLead NewsNEWSNewsthen Special

എന്തിനു കൊന്നു? ദുരൂഹത തുടര്‍ന്ന് അന്‍സില്‍ വധം; അദീനയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകന്‍; വീട്ടില്‍ വിളിച്ചുവരുത്തി കളനാശിനി നല്‍കി; ഷാരോണ്‍ വധക്കേസുമായി സാമ്യം; ‘വിഷം കഴിച്ച് കിടപ്പുണ്ട്, എടുത്തോണ്ടു പൊയ്‌ക്കോ’ എന്ന് അമ്മയെ വീഡിയോ കോളിലും വിളിച്ച് അറിയിച്ചു

കോതമംഗലം: കോതമംഗലം സ്വദേശി അന്‍സിലിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ തനിച്ചാണ് അദീനയുടെ താമസം. സുഹൃത്തായ അന്‍സില്‍ പതിവായി ഇവിടേയ്ക്ക് എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ 29-ാം തീയതി അദീനയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് വിഷം നല്‍കിയത്. അന്നുരാത്രി അവിടെ ചിലവിട്ട ശേഷം പിന്നേറ്റാണ് അന്‍സില്‍ തിരികെ പോയത്. അദീനയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും, കീടനാശിനിവച്ച കുപ്പി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

യുവാവിന്റെ കൊലപാതകത്തില്‍, അദീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതവ് വിവരങ്ങള്‍ പുറത്തുവരൂ. അറസ്റ്റില്‍. അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ ലഭിച്ചു. കീടനാശിനി ഉള്ളിലെത്തിയത് മൂലം ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. 29ന് വിഷം ഉള്ളില്‍ചെന്ന അന്‍സില്‍ ഇന്നലെയാണ് മരിച്ചത്.

Signature-ad

ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിത്. അന്‍സിലിന്റെ പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയില്‍ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. പാരക്വിറ്റ് എന്തില്‍ കലക്കിയാണ് അന്‍സിലിന് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഏറെ മാധ്യമശ്രദ്ധ കിട്ടിയ ഷാരോണ്‍ വധക്കേസില്‍, ഗ്രീഷ്മ കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്താന്‍ കഷായത്തില്‍ കലക്കി നല്‍കിയതും പാരക്വിറ്റാണ്. അന്‍സിലല്ലാതെ അദീനയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്നും, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അയാള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും വിവരമുണ്ട്. അതിനുമുമ്പ് അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കി കാെലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചേലാട് സ്വദേശിയായ അദീന വിഷം നല്‍കിയെന്ന് അന്‍സില്‍ പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെയാണ് അന്‍സലിന്റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നെന്ന നിര്‍ണായക വിവരം പുറത്തുവരുന്നത്. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരാണ് യുവതി വിളിച്ചറിയിച്ചത്

‘വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്‌ക്കോ’ എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അന്‍സിലിന്റെ ഉമ്മയുടെ സഹോദരന്റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. വീടിന്റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷകുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. തന്നെ ഒഴിവാക്കുകയെന്ന അന്‍സിലിന്റെ തോന്നലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.

 

Back to top button
error: