Breaking NewsCrimeLead NewsNEWS

ധര്‍മസ്ഥലയില്‍ വാഹനാപകടത്തില്‍ ഇടുക്കി സ്വദേശി മരിച്ചു; ദുരൂഹത ആരോപിച്ച് മകന്‍, പരാതി നല്‍കിയതോടെ ഭീഷണി

ബെംഗളൂരു: ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബല്‍ത്തങ്ങാടി കറമ്പാറു സവനാലു ഡാര്‍ബെ ഹൗസില്‍ കെ.ജെ.ജോയി 2018ല്‍ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ പറയുന്നു.

ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു.

Signature-ad

അതേസമയം, ധര്‍മസ്ഥലയില്‍ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളില്‍ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഇനിയൊരു ഉത്തരവുണ്ടാകും വരെ ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നു ബെംഗളൂരു സെഷന്‍സ് കോടതി ഉത്തരവിട്ടു.

Back to top button
error: