Breaking NewsIndiaLead NewsNEWS

ഷൂസ് വായില്‍ തിരുകിക്കയറ്റും, മൂത്രം കുടിപ്പിക്കും! ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ‘ആള്‍ദൈവം’ ഒളിവില്‍

മുംബൈ: ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ ആളുകളെ അതിക്രൂരമായി മര്‍ദ്ദിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍. മഹാരാഷ്ട്രയിലെ സാംഭാജിനഗറിലാണ് സംഭവം. സഞ്ചയ് രംഗനാഥ് പാഗര്‍ എന്നയാള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ആളുകളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുക, വായില്‍ ചെരിപ്പ് തിരുകി വയ്ക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രവാദം എന്ന പേരില്‍ ഇയാള്‍ ചെയ്തിരുന്നത്. ഇക്കാര്യം പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഞ്ചയ് ഒളിവില്‍പ്പോയത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

തന്റെ അനുയായികള്‍ക്കൊപ്പമാണ് സഞ്ചയ് ഒളിവില്‍പ്പോയത്. ഇയാള്‍ ഒരു യുവാവിന്റെ ശരീരത്തില്‍ നിറങ്ങള്‍ ഒഴിച്ചതിനുശേഷം ഡ്രം കൊട്ടുകയും മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാണ്. സഞ്ചയ് ഷൂസുകൊണ്ട് യുവാവിന്റെ മൂക്കില്‍ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവാവിനെ ബലമായി തറയില്‍ പിടിച്ചുകിടത്തുന്നു. കഴുത്തില്‍ കാലുകൊണ്ടും വയറില്‍ വടികൊണ്ടും അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലായ് 17ന് റെക്കാഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

Signature-ad

വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഛത്രപതി സംഭാജിനഗര്‍ അന്ധവിശ്വാസ പ്രതിരോധ സമിതി ഗ്രാമത്തിലെത്തുകയും പിന്നാലെ സഞ്ചയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍പ്പോയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇയാളുമായി ബന്ധപ്പെട്ടവര്‍ക്കായും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

 

Back to top button
error: