Breaking NewsKeralaLead NewsNEWS

സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ല, മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല; വധശിക്ഷാ വിധി അംഗീകരിച്ചശേഷം കണ്ടപ്പോള്‍ ‘അഭിനന്ദനങ്ങള്‍’ പറഞ്ഞു! ഗുരുതര ആരോപണങ്ങളുമായി തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോമിന്റെ അവകാശവാദങ്ങള്‍ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. സാമുവലിനെതിരെ ഗുരുതര ആരോപണങ്ങളാണ് മഹ്ദി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുള്ളത്. ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ കാലങ്ങളായി സാമുവല്‍ ജെറോമിന് എതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്.

കേസിലെ അഭിഭാഷകന്‍ എന്ന പേരിലായിരുന്നു സാമുവല്‍ ജെറോം മലയാളം മാധ്യമങ്ങളിലും ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാല്‍, സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, സാമുവല്‍ ഈ കേസില്‍ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ഉണ്ടായിട്ടില്ലെന്നും മഹ്ദി പറയുന്നു.

Signature-ad

പ്രസിഡന്റ് വധശിക്ഷ വിധി അംഗീകരിച്ച ശേഷമാണ് സനയില്‍ വച്ച് ആദ്യമായി സാമുവലിനെ കാണുന്നതെന്നും അപ്പോള്‍ സന്തോഷവാനായ എന്നോട് അദ്ദേഹം ‘അഭിനന്ദനങ്ങള്‍’ പറഞ്ഞു എന്നുമാണ് മഹ്ദി ആരോപിക്കുന്ന മറ്റൊരു പ്രധാന കാര്യം. ഈ കേസുമായി ബന്ധപ്പെട്ട് സാമൂവല്‍ ഉന്നയിക്കുന്ന മറ്റെല്ലാ അവകാശവാദങ്ങളും കളവാണെന്നും മധ്യസ്ഥ ചര്‍ച്ചയ്ക്ക് എന്ന പേരില്‍ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളര്‍ ഉള്‍പ്പെടെ അനേകം പണം സാമുവല്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും തന്റെ സഹോദരന്റെ രക്തത്തില്‍ വ്യാപാരം നടത്തുകയാണെന്നും മഹ്ദി ആരോപിക്കുന്നു.

Back to top button
error: