
കൊല്ലം: ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്റെ മരണത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും താനും ചാകാന്‍ വേണ്ടി ഫാനില്‍ തൂങ്ങിയിരുന്നതായും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഉപദ്രവിച്ചിരുന്നതായും സതീഷ് പറഞ്ഞു.
‘അതുല്യയോട് മാറി താമസിക്കാം എന്ന് പറഞ്ഞത് ഞാനാണ്. ഒറ്റയ്ക്ക് റൂമിലിരിക്കുന്നു, എന്ന് സംസാരിക്കാന്‍ ആളില്ല എന്നായിരുന്നു അവളുടെ പരാതി. അവള്‍ക്ക് വേണ്ടിയാണ് ദുബായില്‍നിന്ന് ഷാര്‍ജയിലേക്ക് മാറിയത്. അവളുടെ അനുജത്തി തൊട്ടടുത്ത് ഉണ്ട്. അതാണ് മാറിയത്. ഇങ്ങോട്ട് മാറിയത് എനിക്ക് ബുദ്ധമുട്ടാണ് 5.30 എഴുന്നേല്‍ക്കണം. രണ്ടുമണിക്കൂറോളം ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണം’ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
പെറ്റമ്മയോട് സംസാരിക്കാറില്ലെന്നും സംസാരിക്കാന്‍ അതുല്യ മാത്രമേ ഉള്ളൂവെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞാഴ്ച വീട്ടില്‍ നിന്നും പോകാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല.. വീക്കെന്‍ഡില്‍ കഴിക്കാറുണ്ട്. ഡെയിലി ഇന്‍സുലിന്‍ എടക്കുന്നയളാണ്. ഡെയിലി കഴിക്കാന്‍ പറ്റില്ല. ഈ സംഭവത്തിന് ശേഷം ഇനി ജോലി പോകുമോ എന്നറിയില്ലെന്നും സതീഷ്.
‘കഴിഞ്ഞ നവംബറില്‍ അവള് 2-3 മാസം ഗര്‍ഭിണിയായിരുന്നു. നാട്ടിലേക്ക് പോയ സമയം അബോര്‍ട്ട് ചെയ്തു. അതിന് ശേഷം കൊണ്ടുവന്നു അവളും അമ്മയും മോളും വന്നു. അബോര്‍ട്ട് ചെയ്യാന്‍ കാരണമായി പറഞ്ഞത് എനിക്ക് 40 വയസായെന്നാണ്. ഷുഗര്‍ രോഗിയാണ്, ഉള്ളത് പെണ്‍കുഞ്ഞാണ്. അടുത്ത കുഞ്ഞ് വന്നാല്‍ 4-5 വപര്ഷത്തേക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, എങ്ങനെ നോക്കും എന്നൊക്കെയാണ് പറഞ്ഞത്’.
ഒറ്റ ചാവിയാണ് റൂമിനുള്ളതെന്നും ആത്മഹത്യ നടക്കുന്ന സമയം താന്‍ അജ്മാനില്‍ സുഹൃത്തിന്റെ പാര്‍ട്ടിയിലായിരുന്നുവെന്നും സതീഷ് പറയുന്നുണ്ട്. ‘റൂമിന് ഒറ്റ ചാവിയാണ്. അജ്മാനിലെ സുഹൃത്ത് വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി. റൂം അവള് ലോക്ക് ചെയ്തു. പോകുന്നതിനിടെ കുറെ വിളിച്ചു. ഇത് സ്ഥിരമുള്ളതാണ്. ഫോണെടുത്താല്‍ എടുത്താല്‍ വേഗം വരണമെന്ന് പറയും. അതിനിടെ വിഡിയോ ഓണാക്കി ആത്മഹത്യ ചെയ്യാന്‍ പോകുകായമെന്ന് പറഞ്ഞു. ഞാന്‍ ഓടി വന്നപ്പോള്‍ ലോക്ക് ചെയ്ത ഡോര്‍ ഓപ്പണായിരുന്നു. വന്നപ്പോ ഫാനില്‍ ഹാങ് ചെയ്ത് കാല്കുത്തി നില്‍ക്കുകയായിരുന്നു’-സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ നോക്കുമ്പോള്‍ തണുത്തിരുന്നു. 999 ല്‍ വിളിച്ചു, അവര്‍ പറഞ്ഞപോലെ ചെയ്തപ്പോള്‍ ഒരു ഞെരക്കം കേട്ടു. പൊലീസ് വന്ന് പരിശോധിച്ചപ്പോള്‍ ആളു പോയെന്ന് പറഞ്ഞത്. ഇന്നലെ മൊഴി കൊടുക്കലും മറ്റുമായി പൊലീസ് സ്റ്റേഷനിലായിരുന്നു. ഇന്ന് രാവിലെ റൂം ചെക്ക് ചെയ്തപ്പോഴാണ് പലതും കണ്ടത്’.
‘മൂന്ന് പേരുപിടിച്ചാല് കുലുങ്ങാത്ത് ബെഡ് പൊസിഷന്‍ മാറിയിട്ടുണ്ട്. ഒരു കത്തി അവിടെ കിടപ്പുണ്ട്. ഫ്രിഡിജിന് മുകളില്‍ 7,8 മാസക് ഉപയോഗിക്കാത്തതും കിടപ്പുണ്ട്. ഞാന്‍ മാസ്ക് ഉപയോഗിക്കാറില്ല. റൂമില്‍ നിന്ന് ഇറങ്ങുന്നത് വരെ മാസ്ക് അവിടെ ഉണ്ടായിരുന്നില്ല. അവളുടെ ലാപ്ടോപ്പ് ഫ്രിഡ്ജിന് മുകളിലുണ്ട്. അവള്‍ക്ക് അവിടെ എത്തില്ല. മരണത്തില്‍ ദുരൂഹതയുണ്ട്’ എന്നിങ്ങനെയായിരുന്നു സതീഷിന്റെ വാക്കുകള്‍.






