Breaking NewsCrimeLead NewsNEWS
രാമപുരത്ത് സ്വര്‍ണക്കടയില്‍ കയറി ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി; പിന്നില്‍ സാമ്പത്തിക തര്‍ക്കം, പ്രതി പോലീസില്‍ കീഴടങ്ങി

കോട്ടയം: സ്വര്‍ണക്കടയുടമയെ കടയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കോട്ടയം രാമപുരത്താണ് സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. കണ്ണനാട്ട് എന്ന സ്വര്‍ണക്കടയുടെ ഉടമയായ കണ്ണനാട്ട് അശോകന് (54) നേര്‍ക്കാണ് ആക്രമണമുണ്ടായത്. രാമപുരം ഇളംതുരുത്തിയില്‍ വീട്ടില്‍ തുളസീദാസ് (54)ആണ് കടയിലെത്തി, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അശോകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.
പൊള്ളലേറ്റ അശോകനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തുളസീദാസും അശോകനും തമ്മില്‍ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാമപുരം സ്റ്റേഷനില്‍ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.






