Breaking NewsKeralaLead NewsNEWS

ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിനെ മോചിപ്പിക്കാന്‍ ഉത്തരവിറങ്ങി, അനുമതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഷെറിന്‍ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് ജയിലിലെത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിന്‍. 2009 നവംബറിലാണ് ഷെറിന്‍ റിമാന്‍ഡിലായത്. റിമാന്‍ഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്.

Signature-ad

ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. സഹതടവുകാരിയെ മര്‍ദിച്ചകേസില്‍ ഷെറിന്‍ പ്രതിയായതും പ്രതികൂലമായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചത്. ഗവര്‍ണര്‍ പട്ടിക അംഗീകരിച്ചു. ഷെറിന്‍ ഉള്‍പ്പെടെ 11 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണു ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Back to top button
error: