NEWS

ചേര്‍ത്തലയില്‍ നഴ്‌സിനെ ആക്രമിച്ചു; സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി, മുഖത്തും മുട്ടിനും പരിക്ക്

സ്‌കൂട്ടറില്‍ സഞ്ചരിച്ച ശാന്തിയെ മറ്റൊരു ഇരുചക്ര വാഹനത്തില്‍ എത്തിയ ആള്‍ ഇടിച്ചുവീഴ്ത്തി. മുഖത്തെ എല്ലിനും കാല്‍മുട്ടലിനും പൊട്ടലുണ്ട്. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ വീണ്ടും ശാന്തിയെ ഇടിച്ചു വീഴ്ത്തി

ചേര്‍ത്തല: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനു നേര്‍ക്ക് ആക്രമണം. ചേര്‍ത്തല നെടുമ്പ്രക്കാട്ട് വച്ചാണ് കേളമംഗലം സ്വദേശിനി ശാന്തി എന്ന നഴ്‌സ് ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ശാന്തിയെ മറ്റൊരു ഇരുചക്ര വാഹനത്തില്‍ എത്തിയ ആള്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു . മുഖത്തെ എല്ലിനും കാല്‍മുട്ടലിനും പൊട്ടലുണ്ട്. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ വീണ്ടും ശാന്തിയെ ഇടിച്ചു വീഴ്ത്തി.

Signature-ad

ഏതാനും മാസം മുമ്പാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ രാത്രി വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ രണ്ട് പേര്‍ ആക്രമിച്ചത്. പ്രതികളെ പിന്നീട് കൊല്ലത്തുനിന്ന് പിടികൂടിയിരുന്നു.

Back to top button
error: