അശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ !
അശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…
ഗാസിയാബാദ്:അശ്ലീല വീഡിയോ കോളും ചാറ്റിംഗും വഴി കോടികൾ തട്ടിയെടുത്ത അഞ്ചംഗസംഘം പിടിയിൽ. യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്.
നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകോള്‍ വഴിയും പണം സമ്പാദിച്ചിരുന്നു.
ഇത്തരത്തില്‍ വീഡിയോകോള്‍ ചെയ്തവരുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തും മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നത്.