Breaking NewsCrimeLead NewsNEWS

അമ്മായിയച്ഛന്‍ അപമര്യാദയി പെരുമാറി, ‘അച്ഛന് കൂടി വേണ്ടിയാണ് കല്യാണം’ കഴിച്ചതെന്ന് ഭര്‍ത്താവിന്റെ മറുപടി! വിപഞ്ചികയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നെന്നു മാതാവ്

കൊല്ലം: ഷാര്‍ജയിലെ വീട്ടില്‍ കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി അമ്മ ശൈലജ. മകള്‍ വിപഞ്ചികയെ ഭര്‍ത്താവ് നിതീഷും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഭര്‍തൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പിഡിപ്പിച്ചുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് നീതീഷിന് വൈകൃതങ്ങളുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ഭര്‍തൃപിതാവ് മോഹനന്‍ അപമര്യാദയായി പെരുമാറിയെന്നും നിതീഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ‘അച്ഛന് കൂടി വേണ്ടിയാണ് കല്യാണം’ കഴിച്ചതെന്നായിരുന്നു നീതീഷ് പറഞ്ഞത്.

Signature-ad

ഷാര്‍ജയില്‍ എച്ച് ആര്‍ മാനേജറുമായ വിപഞ്ചിക മണിയനും(33)മകള്‍ ഒന്നരവയസുകാരി വൈഭവിയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. ഭര്‍ത്താവ് നീതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്.

മരണങ്ങളില്‍ ദുരൂഹത ആരോപിക്കുകയാണ് കുടുംബം. ഷാര്‍ജയില്‍ വച്ച് ഭര്‍ത്താവ് നിതീഷും വീട്ടുകാരും ചേര്‍ന്ന് വിപഞ്ചികയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങള്‍ എല്ലാം ആത്മഹത്യാക്കുറിപ്പില്‍ കൃത്യമായി പറയുന്നു. ഭര്‍ത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടില്‍ വരാന്‍ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു.

കല്യാണം ആഢംബരമായി നടത്തിയില്ലെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്. കാര്‍ നല്‍കിയില്ല സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ്. കൊല്ലാക്കൊല ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ജനിച്ചതിന് ശേഷം വിവാഹമോചനം ആവശ്യപ്പെടാന്‍ തുടങ്ങിയത്.

തനിക്ക് ജീവിച്ച് മതിയായിട്ടില്ലെന്നും കുഞ്ഞിന്റെ ചിരി കണ്ട് മതിയായില്ലെന്നും കുറപ്പില്‍ പറയുന്നുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി. എന്റെയോ കുഞ്ഞിന്റെയോ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ലെന്നും കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും കുറിപ്പില്‍ പറയുന്നു.

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു. മൃതദേഹം നാട്ടില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആണ് കുടുംബത്തിന്റെ നീക്കം. നിതീഷിനും കുടുംബത്തിനും എതിരെ വിദേശകാര്യമന്ത്രാലയം, മുഖ്യമന്ത്രി, റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതിയും നല്‍കി.

 

Back to top button
error: