IndiaNEWS

ക്യാബിനില്‍ പുക മണം, ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ചെന്നൈ: ക്യാബിനില്‍ പുക മണം അനുഭവപ്പെട്ടതോടെ എയര്‍ഇന്ത്യ വിമാനം നിലത്തിറക്കി. മുംബയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുട എഐ 639 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം സുരക്ഷിതമായി മുംബയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ഇന്ത്യ വക്താവ് അറിയിച്ചു.

അപ്രതീക്ഷിത തടസം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ ഇന്നലെ രാത്രി വ്യക്തമാക്കി.

Signature-ad

വെളളിയാഴ്ച രാത്രി 11. 50നാണ് വിമാനം പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനുശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബയിലേക്ക് തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രാത്രി 12.47ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: