NEWS

വാഹന പ്രേമികൾക്കു പ്രിയപ്പെട്ട പട്ടാളം മാർക്കറ്റ്

പട്ടാളം മാർക്കറ്റിനെക്കുറിച്ച് അറിയാത്ത വാഹനപ്രേമികൾ ഉണ്ടാവില്ല. ഒരു വണ്ടിക്കുവേണ്ട ഒട്ടുമിക്ക വസ്തുക്കളും ലഭിക്കുന്ന മാർക്കറ്റാണിത്. അത് ടൂ വീലറായാലും ഫോർ വീലറായാലും വണ്ടികളുടെ പാർട്സുകൾ വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് വാങ്ങാനാവും. അതിലുപരി വണ്ടിയെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും വന്ന് കാണേണ്ട ഒരു സ്ഥലവുമാണിത്. തൃശ്ശൂരിലാണ് പട്ടാളം മാർക്കറ്റ്.

അലോയ് വീലുകൾ, ഇൻജക്റ്റർ, ഡൈനോ, എസി കംപ്രസർ തുടങ്ങിയവയെല്ലാം ഇവിടെ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്നു. അയ്യായിരം രൂപ മുതലുള്ള ഇൻജക്റ്ററുകൾ എല്ലാ വണ്ടികളുടെയും ലഭ്യമാണ്. മാത്രമല്ല ഇവർ ഗ്യാരണ്ടിയും നൽകുന്നുണ്ട്. വണ്ടിക്കാവശ്യമായ വസ്തുക്കളെല്ലാം ഇവിടെയുണ്ട് എന്നതിനാൽ ഇനി കോയമ്പത്തൂരിന് വണ്ടി കയറുന്നതിനു മുമ്പ് ‘പട്ടാള’ത്തിലൊന്നു കയറുക.

Signature-ad

ചെന്നൈയിലുമുണ്ട് ഒരു ‘പട്ടാളം’ മാർക്കറ്റ്. അതിനാൽ മാറിപ്പോകരുത്. തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപത്തായാണ് ഈ ‘പട്ടാളം’.

Back to top button
error: