CrimeNEWS

ഡല്‍ഹിയില്‍ റിട്ട. കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശിയായ മല്‍സ്യത്തൊഴിലാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: റിട്ട. കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. അഴീക്കല്‍ സ്വദേശിയായ ശ്രീജിത്ത് രാജേന്ദ്രനെയാണ് ഡല്‍ഹി പൊലീസ് കേരളത്തില്‍ വെച്ചു അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് മല്‍സ്യത്തൊഴിലാളിയാണ്. വിദേശ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ വമ്പന്‍ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം റിട്ട. കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്.

സംഭവത്തില്‍ തട്ടിപ്പ് സംഘത്തിന്റെ തലവനായ കൊല്ലം സ്വദേശി അനന്ദു ലാലിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്.
പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുവാനും വേണ്ടി ഒരു സുഹൃത്താണ് മല്‍സ്യത്തൊഴിലാളിയായ ശ്രീജിത്തിനെ തട്ടിപ്പുകാരുടെ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 2023 ഡിസംബറിലെടുത്ത കേസിലാണ് നടപടി. തട്ടിപ്പില്‍ സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Back to top button
error: