Social MediaTRENDING

അമ്മയും മകളുമായി ലിവിംഗ് ടുഗദര്‍ ബന്ധം; ഇരുവര്‍ക്കും ‘ഗര്‍ഭദാനം’ നടത്തിയെന്ന അവകാശവാദം മിഥ്യയോ? നിക്ക് യാര്‍ഡിയുടെ സോഷ്യല്‍ മീഡിയ റീച്ച് കൂടുമ്പോള്‍

മ്മയ്ക്കും മകള്‍ക്കും ‘ഗര്‍ഭദാനം’ നടത്തിയ യുവാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. എന്നാല്‍ ഇതിലെ പ്രധാന ട്വിസ്റ്റ് ഇതിന്റെ പേരില്‍ തര്‍ക്കമോ പിണക്കമോ ഒന്നും തന്നെ ഇവര്‍ തമ്മില്‍ ഇല്ല എന്നുള്ളതാണ്. രണ്ട് പേരുടേയും ‘ഗര്‍ഭത്തെ’ കുടുംബം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയിലെ തെക്കന്‍ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഇരുപത്തിയൊമ്പതുകാരനും പ്രമുഖ യുട്യൂബറുമായ നിക്ക് യാര്‍ഡിയാണ് തന്റെ കാമുകിയായ ജേഡും അവരുടെ അമ്മയായ ഡാനിയും തന്റെ കുട്ടികളെ പ്രസവിക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

നിക്ക് യാര്‍ഡിയുടെ യാഥാര്‍ത്ഥ പേര് നിക്കോളാസ് ഹണ്ടര്‍ എന്നാണ്. ജേഡിന് 22 ഉം അമ്മ ഡാനിക്ക് 44 വയസുമാണ് പ്രായം. സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നിക്ക് യാര്‍ഡി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. യൂട്യൂബില്‍ യാര്‍ഡിക്ക് 3.41 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇതിനോട് പലരും വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്. ചിലര്‍ ഇത് വളരെ കൗതുകരമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റ് ചിലരാകട്ടെ ഇത് വെറും വെറുപ്പിക്കല്‍ ആണെന്നാണ് അഭിപ്രായപ്പെട്ടത്. യാര്‍ഡി പറയുന്നത് ഇതൊക്കെ ഒരു സ്‌ക്കിറ്റ് പോലെയാണ് തതിന്ന് തോന്നുന്നത് എന്നാണ്. സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്ന ആളുകള്‍ വിനോദത്തിനായുള്ള അവസരങ്ങള്‍ തേടുന്നവരാണെന്നും അത് കൊണ്ട് തന്നെ അവര്‍ ഇക്കാര്യം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Signature-ad

തനിക്ക് കാമുകിയും അവരുടെ അമ്മയുമായി ബന്ധമുണ്ടെന്ന കാര്യം യഥാര്‍ത്ഥമാണെന്നാണ് യാര്‍ഡി വിശദീകരിക്കുന്നത്. ഈ രണ്ട് സ്ത്രീകളുമായും കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറേയായി താന്‍ ലിവ്-ഇന്‍ ടുഗദര്‍ ബന്ധം തുടരുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തി. യാര്‍ഡിയുടെ കാമുകിയായ ജേഡും സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. കൂടാതെ ഫ്‌ളോറിഡയില്‍ ഒരു റെസ്റ്റോറന്റും ഇവര്‍ നടത്തുന്നുണ്ട്. ജോഡിന്റെ അമ്മയായ ഡാനി ഒരു ലൈഫ്‌കോച്ചായി ജോലി ചെയ്യുകയാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ അമ്മയും മകളും തന്നെയാണെന്നും തനിക്ക് ഇരുവരുമായും ബന്ധമുണ്ടെന്ന കാര്യം യഥാര്‍ത്ഥമാണെന്നും യാര്‍ഡി പറയുന്നു. എന്നാല്‍ രണ്ട് പേരും നിലവില്‍ ഗര്‍ഭിണികളല്ല എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം യൂട്യൂബില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ഇരുവരും തങ്ങള്‍ ഗര്‍ഭിണികളാണെന്ന് അവകാശപ്പെട്ടിരുന്നു. തനിക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന് ജേഡും താന്‍ പ്രസവിക്കാന്‍ പോകുന്ന യാര്‍ഡിയുടെ കുഞ്ഞ് ആണ്‍കുട്ടി ആയിരിക്കുമെന്ന് ഡാനിയും വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച വ്യത്യാസത്തിലായിരിക്കും തങ്ങള്‍ പ്രസവിക്കുക എന്നും ഡാനി വ്യക്തമാക്കിയിരുന്നു.

ഇരുവരും യാര്‍ഡിയുടെ കൈകള്‍ പിടിച്ചു കൊണ്ട്് മെറ്റേര്‍ണിര്‌റി ഫ്രോക്കുകള്‍ ധരിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മയും മകളും തങ്ങളുടെ വീര്‍ത്ത വയറില്‍ തടവുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഒരേ പുരുഷനില്‍ നിന്ന് ഒരേ സമയം ഒരു അമ്മയും മകളും ഗര്‍ഭിണിയാകുന്നത് പലപ്പോഴും സംഭവിക്കാറില്ല എങ്കിലും എല്ലാ കാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്താന്‍ താല്‍പ്പര്യമുള്ളവരാണ് തങ്ങളെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. തന്റെ പ്രായത്തില്‍ വീണ്ടും ഗര്‍ഭിണിയാകാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും പക്ഷേ ഇതൊരു അത്ഭുതമാണ് എന്നുമാണ് ഡാനി പറയുന്നത്. രണ്ട് അത്ഭുത കുഞ്ഞുങ്ങള്‍ എന്നാണ് യാര്‍ഡി വിശേഷിപ്പിക്കുന്നത്. ജമ്മൈക്കക്കാരനായ യാര്‍ഡി മയക്കമരുന്ന് കേസില്‍ നേരത്തേ ജയിലില്‍ ആയിരുന്നു.

പിന്നീടാണ് യൂട്യൂബറായി മാറിയത് ഡാനിയുടെ മൂത്ത മകന്റെ അതേ പ്രായമാണ് യാര്‍ഡിക്കും. ഒരു കിടക്കയിലാണ് തങ്ങള്‍ ഉറങ്ങുന്നതെങ്കിലും ഡാനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് യാര്‍ഡി പറയുന്നത്. കഴിഞ്ഞ ദിവസം അമ്മയുടേയും മകളുടേയും സ്‌ക്കാനിംഗ് റിപ്പോര്‍ട്ടും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും യാര്‍ഡി പുറത്തുവിട്ടിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പരമാവധി റീച്ച് കൂട്ടി പണമുണ്ടാക്കാനാണ് ഇവര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: