പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ വിമർശിച്ച് മന്ത്രി തോമസ് ഐസക്
പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെ വിമർശിച്ച് മന്ത്രി തോമസ് ഐസക്.താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിനെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു.പിഎസ്സി നിയമനത്തിന്റെ ശതമാനമല്ല എത്ര ഒഴിവ് നികത്തിയെന്നതാണ് നോക്കേണ്ടത്. സമരം നടത്തുന്നവർ ഇക്കാര്യങ്ങൾ മനസിലാക്കണം. റദ്ദായ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സമരം അക്രമത്തിനുള്ള വേദിയാക്കാനാണ് പ്രതിപക്ഷത്തിന്റെ താൽപര്യമെന്നും മന്ത്രി വിമർശിച്ചു. പിഎസ്സി സമരത്തിൽ സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. റാങ്ക് ഹോൾഡേഴ്സിന്റെ സമരം എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.