CrimeNEWS

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: വടകര കുട്ടോത്ത് മൂന്നുപേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, സഹോദരന്‍ രമേശന്‍, അയല്‍വാസി ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്.

പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശശിയുടെ പരിക്ക് ഗുരുതരമാണ്. പ്രതി ഷനോജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: