ആറ്റുകാൽ ക്ഷേത്രത്തിൽ പെങ്കാല മഹോത്സവത്തിനു ഫെബ്രുവരി 19ന് തുടക്കം
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 20201 ഫെബ്രുവരി മാസം 19-ാം തീയതി വെള്ളിയാഴ്ച ആരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുവാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്നേ ദിവസം തന്നെ രാവിലെ 9.45 ന് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു.
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27-ാം തീയതി ശനിയാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത് തുടർന്ന് ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദിക്കുന്നത്. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് പിറ്റേദിവസം ഞായറാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു. ക്ഷേത്രത്തിലെ കാപ്പുകെട്ട് കുടിയിരുത്തൽ മുതൽ കുരുതി തർപ്പണം വരെയുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രാചാര പ്രകാരം നടത്തുമെന്നും ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.
എന്നാൽ പൊങ്കാല ദിവസമായ 27-ാം തീയതി ശനിയാഴ്ച രാവിലെ 10.50 ന് ക്ഷേത്ര പണ്ടാര അടുപ്പ് യഥാവിധി കത്തിച്ച് പൊങ്കാല അർപ്പണം ആചാരപൂർവ്വം നടത്തുന്നതാണ്. ക്ഷേത്ര കോമ്പൗണ്ടുകളിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല അർപ്പണം ഉണ്ടായിരിക്കുന്നതല്ല. ഭക്തജനങ്ങൾക്ക് സമയക്രമം പാലിച്ച് അവരവരുടെ ഭവനങ്ങളിൽ പൊങ്കാല അടുപ്പ് തയ്യാറാക്കി നിവേദ്യം ഭക്തിപൂർവ്വം ദേവിക്ക് സമർപ്പിക്കാവുന്നതാണ്. എന്നാൽ പ്രസ്തുത പൊങ്കാല സമർപ്പണം പൊതുനിരത്തിലേയ്ക്കോ പൊതുസ്ഥലങ്ങളിലേയ്ക്കോ വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ക്ഷേത്രത്തിൽ നിന്നും പൂജാരിമാർ എത്തി പൊങ്കാല നിവേദിക്കുന്നതല്ല.