IndiaNEWS

രതിവൈകൃതത്തിന്റെ ആശാന്‍, സുഹൃത്തുക്കളുമായി കിടക്കപങ്കിടാനും നിര്‍ബന്ധം; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ഭാര്യ

ചെന്നൈ: ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു, തന്നെ മാനസികമായി പീഡിപ്പിച്ചു, നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയവയാണ് ദിവ്യ ഉയര്‍ത്തിയ ആരോപണങ്ങള്‍. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം ദുഃസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകള്‍.

Signature-ad

പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുന്‍പും ചൂണ്ടിക്കാണിച്ചിരുന്നു. പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു.

ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പ്രസന്നയ്‌ക്കെതിരെ ദിവ്യ ശശിധര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അദ്ദേഹം എക്‌സ് പേജിലൂടെ മറുപടി നല്‍കിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ചര്‍ച്ചയായത്.

Back to top button
error: