CrimeNEWS

രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി; മെയിന്‍ പരീക്ഷ തോറ്റിട്ടും പ്രതീക്ഷ കൈവിട്ടില്ല; മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേ സമയം അടുപ്പം സൂക്ഷിച്ച ‘റോമിയോ’; വനിതാ ഉദ്യോഗസ്ഥയുടെ ആത്മഹത്യ ആദ്യം അറിഞ്ഞതും സുകാന്ത്

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ ഐബിയ്ക്ക്. ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ. മരിച്ച പത്തനംതിട്ടക്കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ടക്കാരി ഉൾപ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്ന് കൈരളി ടിവി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് പത്തനംതിട്ടക്കാരിയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. പത്തനംതിട്ടക്കാരിയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സുകാന്തിനെ കണ്ടെത്താൻ ഐബി വിപുലമായ തിരച്ചിൽ നടത്തുന്നില്ല. അൺ ഓതറൈസ്ഡ് ആബ്സന്റായ സുകാന്തിനെ പുറത്താക്കാൻ വേണ്ടി കൂടിയാണ് ഇത്. അകാരണമായി അവധിയിൽ പോയെന്ന വരുത്താൻ സുകാന്തിന്റെ ഒളിവുകാലത്തിലൂടെ കഴിയുമെന്നാണ് ഐബി വലിയിരുത്തൽ.

Signature-ad

രണ്ട് തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിൻ പരീക്ഷയിൽ പരാജയം നേരിട്ടിട്ടും സിവിൽ സർവീസ് മോഹം സുകന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐഎഎസ് എന്ന് എഴുതിയ പഴ്സണൽ ഡയറി മുറിക്കുള്ളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിവിൽ സർവീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്. എന്നാൽ വിവാഹം നടത്തണമെന്നായിരുന്നു പത്തനംതിട്ടക്കാരിയുടെ ആവശ്യം. ഇതേ തുടർന്ന് ഇയാൾ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ യുവതിക്ക് ലഭിച്ചിരുന്ന ശമ്പളം മുഴുവനായും സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. യുവതിക്ക് ദൈനംദിന ചിലവുകൾക്കായി 1000 രൂപയും പതിനയ്യായിരം രൂപയും ഈ മാസങ്ങളിൽ സുകാന്ത് അയച്ചതിന്റെ ബാങ്ക് ട്രാൻസാക്ഷൻ രേഖകളും അന്വേഷണസംഘം വീണ്ടെടുത്തിട്ടുണ്ട്.

യുവതി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം രാത്രി ഒമ്പതരയ്ക്കും 11 മണിക്കും ഇടയിൽ സഹപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ശ്രമിക്കവെ വിഐപി സന്ദർശനത്തിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥർക്ക് വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകേണ്ടി വന്നു. ലൈംഗിക ചൂഷണത്തിന് വിധേയയായ 24 കാരി, വിവാഹത്തിൽ നിന്ന് സുകാന്ത് പിന്മാറിയതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സെക്കന്റുകളുടെ മാത്രം ദൈർഘ്യമുള്ള മേഘയുടെ അവസാന ഫോൺകോളുകൾ സുകാന്തുമായി ആയിരുന്നു. ജീവനൊടുക്കാൻ പോകുന്ന വിവരം സുകാന്തിനെ അറിയിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിന് ശേഷമാണ് ട്രെയിനിന് മുമ്പിലേക്ക് യുവതി ചാടിയത്.

ഐബി ചട്ടങ്ങൾ ലംഘിച്ച് സുകാന്ത് ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. ലീവ് അഡ്രസ് പോലും നൽകാതെയാണ് സുകാന്ത് അവധിയിൽപോയിരിക്കുന്നത്. അവധിക്കു പോകുന്ന ഉദ്യോഗസ്ഥൻ ലീവ് അഡ്രസ്സ് നൽകണമെന്നാണ് ചട്ടം ഇത് മുതിർന്ന ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടാനാണ്. എന്നാൽ അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തിൽ തുടർനടപടികൾ എടുക്കാൻ അധികൃതർ ഇതുവരെ തയ്യാറാകാത്തതിൽ കുടുംബത്തിന്റെ പരാതി ഉയരുന്നുണ്ട്. ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകൾ പൊലീസിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകൾ അച്ഛൻ പൊലിസിന് കൈമാറി. പൊലിസിന് മുന്നിൽ ബന്ധുക്കൾ തെളിവുകൾ നൽകി. ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

 

പിഴ ചുമത്തിയത് എം.ജി. ശ്രീകുമാറിനെ മോശക്കാരനാക്കാന്‍ അല്ല; ഗൗരവം ബോധ്യപ്പെടുത്താന്‍; പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനയെ അനുവദിക്കുന്നില്ല; ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് സെക്യൂരിറ്റി; നിയമം എല്ലാവര്‍ക്കും ബാധകം: മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: