CrimeNEWS

പ്ലസ്ടുക്കാരന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്തു; പിതൃസഹോദരന്റെ തല അടിച്ചുപൊട്ടിച്ചു, ചേട്ടനിട്ടും പൊട്ടിച്ചു

പത്തനംതിട്ട: മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയുടെയും (17) കൂട്ടുകാരുടെയും ആക്രമണത്തില്‍ പിതൃസഹോദരന് തലയ്ക്ക് അടിയേറ്റു. ഞായറാഴ്ചയായിരുന്നു സംഭം. അടൂര്‍ മണ്ണടി സ്വദേശിക്കാണ് ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ടുള്ള അടിയില്‍ പരുക്കേറ്റത്. തലയില്‍ 8 തുന്നിക്കെട്ടുണ്ട്. വിദ്യാര്‍ഥിയുടെ സഹോദരനും മര്‍ദനമേറ്റു.

അനുജനായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മോശം കൂട്ടുകെട്ട് ചേട്ടന്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ അനുജന്‍ കൂട്ടുകാരെയും കൂട്ടിയെത്തി ചേട്ടനെ മര്‍ദിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഇവരുടെ പിതൃസഹോദരനെയും പ്രതികള്‍ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ചാണ് തലയ്ക്കടിച്ചത്. തലയില്‍ എട്ടുതുന്നലുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തതായി ഏനാത്ത് പോലീസ് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

Back to top button
error: