CrimeNEWS

ആര്‍ത്തുകരഞ്ഞിട്ടും തുടര്‍ന്ന ക്രൂരത; 13-കാരനെ തല്ലിച്ചതച്ച് പിതാവ്, ലഹരിക്കടിമയെന്ന് പരാതി

പത്തനംതിട്ട: കൂടലില്‍ പിതാവ് മകനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പതിമൂന്നുകാരനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നല്‍കി. പിതാവ് ലഹരിക്കടിമയാണെന്നാണ് വിവരം.

പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്ന് ഒരു ബന്ധുവായ ആളാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്.

Signature-ad

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായി പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞതായാണ് വിവരം.

മര്‍ദ്ദനമേറ്റിരിക്കുന്നത് പതിമൂന്നുകാരനാണെന്നും അടിച്ച പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട് എന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയരുന്നുണ്ട്.

Back to top button
error: