LocalNEWS

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 2 വര്‍ഷം മുമ്പ് ആദ്യകുട്ടിയും ഇന്നലെ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; 2 മരണങ്ങളും അസ്വാഭാവികം എന്ന് പിതാവ്

    കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികത എന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് ഇന്നലെ രാത്രി മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിസാറിന്റെ ആദ്യത്തെ മകനും രണ്ടു വര്‍ഷം മുന്‍പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണ് ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം.

Signature-ad

തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുഞ്ഞിന് മരണം സംഭവിച്ചിരുന്നു  എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രണ്ടാഴ്ച മുമ്പ് ഈ കുട്ടിക്ക് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് പരുക്കേറ്റിരുന്നതായും അന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: