IndiaNEWS

ബസില്‍ 10 രൂപയെച്ചൊല്ലി കണ്ടക്ടറുമായി തര്‍ക്കം; റിട്ട. ഐ.എ.എസുകാരന്റെ ചെവിക്കുറ്റി അടിച്ചു തകര്‍ത്തു

ജയ്പുര്‍: ബസിനുള്ളില്‍ പത്ത് രൂപ അധികം നല്‍കാന്‍ വിസ്സമ്മതിച്ചതിന് 75കാരനായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍എല്‍ മീണക്കാണ് മര്‍ദ്ദനമേറ്റത്.

മീണ, അദ്ദേഹത്തിന്റെ സ്റ്റോപ് നഷ്ടമായതിനെ തുടര്‍ന്ന് അടുത്ത സ്റ്റോപ്പിലിറങ്ങാന്‍ പത്ത് രൂപ നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ഇദ്ദേഹത്തെ പൊതിരെ തല്ലുകയായിരുന്നു.

Signature-ad

ആര്‍എല്‍ മീണ ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ സ്റ്റോപ്പിനെക്കുറിച്ച് കണ്ടക്ടര്‍ അറിയിച്ചില്ല. തുടര്‍ന്ന് ബസ് നൈലയിലെ അടുത്ത സ്റ്റോപ്പില്‍ എത്തി. കണ്ടക്ടര്‍ മീണയോട് അധിക കൂലി ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടാകുകയും അധികം പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കം ഒടുവില്‍ കൈയാങ്കളിയിലെത്തി. മീണയെ കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ബസില്‍ യാത്രക്കാരുടെ മുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം. കണ്ടക്ടര്‍ ഘനശ്യാം ശര്‍മ്മ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശനിയാഴ്ച കനോട്ട പൊലീസ് സ്റ്റേഷനില്‍ മീണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ കണ്ടക്ടറെ മോശം പെരുമാറ്റത്തിന് ജയ്പൂര്‍ സിറ്റി ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: