KeralaNEWS

മകന് എംബിബിഎസ് പ്രവേശനം; അയ്യന് സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും സമര്‍പ്പിച്ച് കാറ്ററിങ് യൂണിറ്റ് ഉടമ

പത്തനംതിട്ട: അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിങ് യൂണിറ്റ് ഉടമ അക്കാറാം രമേശാണ് 120 ഗ്രാം സ്വര്‍ണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നല്‍കിയത്.

തന്റെ മകനായ അഖില്‍ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് താനും ഭാര്യ വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണിതെന്ന് രമേശ് പറഞ്ഞു. ഇപ്പോള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് മകന്‍.

Signature-ad

ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയര്‍പ്പിച്ചത്. മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ശ്രീകോവിലിനു മുന്നില്‍വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.

Back to top button
error: