കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.