പത്തനംതിട്ട: ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9 വയസുകാരന് പരിക്ക്. മല കയറുന്നതിനിടെയാണ് കുട്ടിയെ പന്നി ആക്രമിച്ചത്. മരക്കൂട്ടത്തു വച്ചായിരുന്നു സംഭവം. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. ശ്രീഹരിയുടെ വലതു കാല്‍ മുട്ടിനാണ് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ശബരിമല പശ്ചാത്തലമാക്കി ഹരീഷ് പേരടി പ്രധാന കഥാപാത്രമായി എത്തുന്ന തമിഴ് ചലച്ചിത്രം ‘ ബംബര്‍’ തിയേറ്ററുകളിലേക്ക്. ജനുവരി 3 നാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വെട്രിയാണ് നായകന്‍. എം സെല്‍വകുമാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ.
പമ്പയിലും ശബരിമല പരിസരങ്ങളിലുമായാണ് പടം ചിത്രീകരിച്ചത്. ബംമ്പര്‍ അടിക്കുന്ന ഒരാളുടെ ജീവിതം എങ്ങനെ മാറിമറിയുന്നുവെന്നാണ് ചിത്രത്തിന്റെ സാരാംശം. തമിഴിന് പുറമെ മലയാളത്തിലും ചിത്രം പുറത്തിറങ്ങും. ക്രൈം ത്രില്ലറില്‍ പുറത്തിറങ്ങുന്ന സിനിമ വേദ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ത്യാഗരാജ, ആനന്ദ് ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ശിവാനി നാരായണന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ സീമ ജി നായരും, ടിറ്റോ വില്‍സണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രാഘരാജയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. സംഗീത സംവിധാനം ഗോവിന്ത് വസന്ത. കവിത ഭാരതി, ജി പി മുത്തു, ആതിര പാണ്ടിലക്ഷ്മി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കാര്‍ത്തിക് നെതയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍, കെ എസ് ഹരിശങ്കര്‍, സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍, കപില്‍ കപിലന്‍, ഗോവിന്ത് വസന്ത, അനന്തു, എന്നിവര്‍ പാടിയിരിക്കുന്നു.