കോഴിക്കോട്: ചോറോട് ഒന്‍പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ചിട്ട് കടന്നു കളഞ്ഞ കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്കി ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്. വിദേശത്തുള്ള ഇയാള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കാര്‍ മതിലില്‍ ഇടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി ഷെജീല്‍ വാങ്ങിയിരുന്നു. നാദാപുരം പൊലീസാണ് കേസെടുത്തത്. കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകാണ്.