KeralaNEWS

അക്ഷരനഗരിക്ക് ക്രിസ്മസ് സമ്മാനം: കോട്ടയത്ത് ലുലു മാൾ ഉദ്ഘാടനം ഇന്ന്

     അക്ഷരനഗരിക്കും മധ്യകേരളത്തിനാകെയും ഷോപ്പിങ്ങിന്റെ ലോകോത്തര അനുഭവം ഒരുക്കുന്ന കോട്ടയം ലുലുമാളിൻ്റെ ഉദ്ഘാടനം ഇന്ന്. എം.സി റോഡിൽ മണിപ്പുഴ ജങ്ഷനിൽ പ്രൗഡഗംഭീരമായി ഉയർന്നു നിൽക്കുന്ന ലുലു മാൾ ഇന്ന് (ശനി) രാവിലെ 11.30ന്  മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എംഎ യൂസഫലി ആമുഖ പ്രഭാഷണം നടത്തും. വൈകിട്ട് 4 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

രണ്ട് നിലകളോടു കൂടിയ ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവ ഉൾപ്പെടെ 25ലധികം ബ്രാൻഡുകൾ ഒരുക്കിയിട്ടുണ്ട്. എസ്ഡബ്ലിയുഎ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമാ എർത്ത് തുടങ്ങിയവയാണ് മറ്റ് ബ്രാൻഡുകൾ. ചിക്കിങ് ഉൾപ്പെടെ ഏഴ് ഭക്ഷണ ബ്രാൻഡുകളും മക്ഡൊണാൾഡ്, കെഎഫ്സി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളും മാളിലുണ്ട്. കുട്ടികൾക്കായി ലുലുവിന്റെ ഫൺട്യൂറയും മാളിൽ ഒരുക്കിയിട്ടുണ്ട്.

Signature-ad

28,000 ചതുരശ്ര മീറ്റർ ആണ് കോട്ടയം ലുലുമാളിൻ്റെ വിസ്തീ‍ർണം. മാളിൻ്റെ താഴത്തെ നിലയിലാണ് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുക. ലുലു ഫാഷൻ, ലുലു കണക്ട്, മറ്റ് രാജ്യാന്തര ബ്രാൻഡുകൾ എന്നിവ രണ്ടാമത്തെ നിലയിലാണ്. 800 ചതുരശ്ര മീറ്റർ വലുപ്പമുള്ള ഫാമിലി എൻ്റർടൈൻമെൻ്റ് സെൻ്റർ മാളിൻ്റെ സവിശേഷതയാണ്. 500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, 10 മൾട്ടി ക്യുസിൻ ഔട്ട്‌ലെറ്റുകൾ എന്നിവയും മാളിൻ്റെ ആകർഷണങ്ങളാണ്. ഏകദേശം 1000 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന മൾട്ടിലെവൽ പാ‌‍ർക്കിങ് സൗകര്യം മാളിലുണ്ട്.

കോട്ടയത്ത് ലുലു മാൾ തുറക്കുന്നതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം അഞ്ചാകും. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിൻ്റെ മറ്റ് മാളുകൾ പ്രവ‍ർത്തിക്കുന്നത്. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പുതിയ പ്രൊജക്ടറുകൾ വരുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ലുലു മാൾ തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്നു. അതിൻ്റെ വിസ്തീർണം 1,85,800 ചതുരശ്ര മീറ്റർ ആണ്..

Back to top button
error: