KeralaNEWS

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. യെലോ അലര്‍ട്ടുള്ള ജില്ലകള്‍: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടില്‍ വ്യാപക മഴയാണ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോടു ചേര്‍ന്നാണു ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ ശ്രീലങ്ക-തമിഴ്‌നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. മഴ കനത്തതോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.

Back to top button
error: