CrimeNEWS

ഇന്ത്യയില്‍നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കോടതി കുറ്റവിമുക്തനാക്കി

ലണ്ടന്‍: തന്റെ ഭക്തരെയും ആരാധകരെയും ദുരുപയോഗം ചെയ്യുമ്പോഴും, ബലാത്സംഗം ചെയ്യുമ്പോഴും, താന്‍ ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന ആള്‍ദൈവത്തിനെതിരെയുള്ള 8 മില്യന്‍ പൗണ്ടിന്റെ കേസ് തള്ളി. താന്‍ ദൈവത്തിന്റെ അവതാരമാണെന്ന്, തന്റെ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ വിശ്വസിപ്പിക്കുന്ന രാജിന്ദര്‍ കാലിയ എന്ന ആള്‍ദൈവം സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ച് നാല് സ്ത്രീകളായിരുന്നു ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. കവന്‍ട്രിയില്‍, ഹിന്ദു വിശ്വാസപ്രകാരമുള്ള ഒരു ക്ഷേത്രം സ്ഥാപിച്ച് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണിയാള്‍.

ജലത്തിന് തീ കൊളുത്തുന്നതും, നാരങ്ങ പിഴിഞ്ഞ് രക്തമെടുക്കുന്നതും ഉള്‍പ്പടെയുള്ള അദ്ഭുതപ്രവര്‍ത്തനങ്ങള്‍ തനിക്ക് കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന് ഇയാള്‍ ഭക്തരെ വിശ്വസിപ്പിച്ചിരുന്നു. ഈ ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന സമിതിയിലെ നാല് മുന്‍ അംഗങ്ങളായിരുന്നു ഇയാള്‍ക്കെതിരെ കേസ് നല്‍കിയത്. അയാള്‍, തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു കേസ്. ആ സമയത്ത് പരാതിക്കാരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായിരുന്നത്രെ.

Signature-ad

എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അയാള്‍. ജൂണിലും ജൂലായിലുമായി ഹൈക്കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ ഇന്നലെയായിരുന്നു കോടതി അയാളെ കുറ്റവിമുക്തനാക്കിയത്. പരാതി ഉന്നയിച്ച നാലുപേരുടെ പരാതികളും കോടതി തള്ളിക്കളഞ്ഞു. മനുഷ്യരെയോ,മൃഗങ്ങളെയോ ചികിത്സിച്ച് കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഭേദപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് ഒരിക്കലും താന്‍ അവകാശപ്പെട്ടിട്ടില്ലെന്ന് അയാള്‍ കോടതിയില്‍ അറിയിച്ചു. തന്നില്‍ നിന്നും പണം വാങ്ങാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും അയാള്‍ പറഞ്ഞു.

കെട്ടിച്ചമച്ച കഥകളാണവയൊക്കെ, തീര്‍ത്തും നുണകളും, അയാള്‍ ജഡ്ജിയോട് പറഞ്ഞു. അതേസമയം, സ്ത്രീകള്‍ സമര്‍പ്പിച്ച തെളിവുകള്‍ , അവര്‍ കാലിയയാല്‍ പീഢിപ്പിക്കപ്പെട്ടു എന്നതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ അല്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരില്‍ ഒരാള്‍, ഈ മത നേതാവിന്റെ പ്രതിച്ഛായ പൊതുമധ്യത്തില്‍ തകര്‍ക്കുന്നതിനായി തുടര്‍ച്ചയായി ചെകുത്താന്‍ എന്ന പദമുപയോഗിച്ചായിരുന്നു ഇയാളെ പരാമര്‍ശിച്ചിരുന്നത്. മറ്റൊരു വനിത, ഇയാളുമായി ഉഭയസമ്മത പ്രകാരം ബന്ധപ്പെട്ടതാണെന്നും പറഞ്ഞിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: