KeralaNEWS

പ്രസവത്തിനിടയിലുണ്ടായ പരിക്കില്‍ കുഞ്ഞിന്റെ കൈ തളര്‍ന്നുപോയി; ആരോപണവിധേയായ ഡോക്ടര്‍്‌ക്കെതിരെ വീണ്ടും പരാതി

ആലപ്പുഴ: അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോ. പുഷ്പയ്‌ക്കെതിരെ മറ്റൊരു പരാതി. ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിന്റെ കൈ തളര്‍ന്നുപോയെന്നാണ് പരാതി. ആര്യാട് സ്വദേശി രമ്യ -അഗേഷ് ദമ്പതികളുടെ കുഞ്ഞിന്റെ വലത് കൈയാണ് തളര്‍ന്നത്. പ്രസവത്തിനിടയിലുണ്ടായ പരിക്കാണ് തളര്‍ച്ചക്ക് കാരണമെന്ന് മെഡിക്കല്‍ കോളജിലെ ചികിത്സാ രേഖകള്‍ പറയുന്നു.

അതേസമയം, നവജാത ശിശുവിന് വൈകല്യമുണ്ടായതില്‍ പുഷ്പയടക്കം നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുണ്ടായത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്…തുടങ്ങിയ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്.

Signature-ad

നവജാത ശിശുവിന്റെ അസാധാരണ വൈകല്യത്തില്‍ വനിതാ- ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംരക്ഷിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപ്പിഴവില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആശയവിനിമയത്തില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി താക്കീതില്‍ ഒതുക്കിയാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ ശിപാര്‍ശ.

Back to top button
error: