CrimeNEWS

പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് നഖത്തിന്റെ പാടുകള്‍, കമ്മല്‍ നഷ്ടപ്പെട്ടു

തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. അറുപത്തിയഞ്ചുകാരി തങ്കമ്മയാണ് മരിച്ചത്. ഇവരുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. കൂടാതെ മുഖത്ത് നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.

Signature-ad

തങ്കമ്മയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ മംഗലപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

 

Back to top button
error: