IndiaNEWS

എസ്.എം കൃഷ്ണ വിടവാങ്ങി, മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്നു

  കർണാടകയിലെ മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ പത്മ പുരസ്കാരം ലഭിച്ചു.

ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ‌ ചേർന്ന അദ്ദേഹം നേരത്തേ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.

Signature-ad

  1932 മെയ് 1 ന് കർണാടകയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളിയിലാണ് കൃഷ്ണയുടെ ജനനം. മൈസൂരുവിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദം നേടി. ടെക്സാസിലെ ഡാളസിലുള്ള സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിലും വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: