മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ സഹമിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടില്‍ വലിയ കുളങ്ങര സൂരജ് ഭവനത്തില്‍ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്‌ലി മറിയം ബാബു (34)വിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും സഹം സോഹാര്‍ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമില്‍ സ്വകാര്യ ആയുര്‍വേദ ഹോസ്പിറ്റലില്‍ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇരുവരും. മൂന്ന് മാസം മുന്‍പാണ് സുനിത റാണി നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.
ഗോപാലന്‍ ആചാരി – രത്‌നമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് :എന്‍.സി സുഭാഷ് (കടമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എന്‍.ജി.ഒ യൂണിയന്‍ ആലപ്പുഴ ജില്ല കൗണ്‍സില്‍ അംഗവുമാണ്) മകന്‍ സൂരജ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.