CrimeNEWS

സ്വാതിയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അവിഹിതബന്ധം; ബന്ധുക്കളുടെ ഇടപെടലിലും വഴങ്ങാതെ സുമിത്ത്

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ മറ്റൊരു ബന്ധത്തില്‍ മനംനൊന്ത്. സ്വാതിയുടെ മരണത്തില്‍ ഭര്‍ത്താവ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്. ഒക്ടോബര്‍ ഏഴിനാണ് സുമിത്തിന്റെ ഭാര്യയും മങ്കൊമ്പ് സ്വദേശിയുമായ സ്വാതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

സുമിത്തിന്റെ മറ്റൊരു ബന്ധവും അതേ തുടര്‍ന്നുള്ള അസ്വാരസ്യങ്ങളുമാണ് മരണത്തിലേക്ക് നയിച്ചത്. സ്വാതിയും ഭര്‍ത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടില്‍ താമസം. രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിത്തിന്റെ മറ്റൊരു ബന്ധത്തിന്റെ പേരില്‍ സ്വാതിയും സുമിത്തും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായി സ്വാതിയുടെ ബന്ധുക്കള്‍ പറയുന്നു.

Signature-ad

പല തവണ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും സുമിത്ത് ബന്ധം തുടര്‍ന്നു. സുമിത്തിന്റെ പെരുമാറ്റത്തില്‍ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി ആലപ്പുഴ ഡിപ്പോയില്‍ എം പാനല്‍ ജീവനക്കാരനാണ് സുമിത്ത്.

സുമിത്തിന്റെയും സ്വാതിയുടെയും പ്രണയവിവാഹമായിരുന്നു. കുടുംബത്തോടൊപ്പമുള്ള പഴനിയാത്രക്കിടെയാണ് ചമ്പക്കുളം സ്വദേശിനിയായ സ്വാതി ടൂറിസ്റ്റ് ബസ് ഡ്രൈവറായ സുമിത്തിനെ പരിചയപ്പെട്ടത്. സുമിത്തിന്റേത് രണ്ടാം വിവാഹമായതിനാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തെങ്കിലും സ്വാതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി 2018ല്‍ വിവാഹം നടത്തി.

രണ്ടുവര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ലഭിച്ച സുമിത്ത് ഫോണിലൂടെ ചാറ്റ് ചെയ്യുന്നത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കായി. സുമിത്ത് ഉപദ്രവിക്കുന്ന കാര്യം എയര്‍ഫോഴ്‌സിലും വിദേശത്തുമുള്ള സഹോദരന്മാരോട് സ്വാതി പറഞ്ഞിരുന്നു.

 

 

Back to top button
error: