NEWSPravasi

ബ്രാഡ്‌ഫോര്‍ഡില്‍ ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചനിലയില്‍; ആകെത്തകര്‍ന്ന് മൂന്നാഴ്ച മുമ്പ് മാത്രം യു.കെയിലെത്തിയ ഭാര്യ

ലണ്ടന്‍: ഒന്നര വര്‍ഷം മുമ്പ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്പാണ് വൈശാഖിന്റെ ഭാര്യ ശരണ്യ യുകെയിലേക്ക് എത്തിയത്.

പിന്നാലെ എത്തിയത് മരണ വാര്‍ത്തയാണ്. 2022 ജൂലായിലാണ് വൈശാഖ് വിവാഹിതനായത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് വൈശാഖ് കഴിഞ്ഞവര്‍ഷം ജൂലായില്‍ യുകെയിലേക്ക് എത്തിയത്. ദാമ്പത്യ ജീവിതം രണ്ടു വര്‍ഷം പിന്നിടവേയാണ് ഭാര്യയും യുകെയിലേക്ക് എത്തിയത്. ഈമാസം ഒന്നാം തീയതി വൈശാഖിന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍, അതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ച് മരണ വാര്‍ത്ത എത്തിയത്.

ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയില്‍ മലയാളിയായ കൗമാരക്കാരന് ജീവപര്യന്തം തടവ്

Signature-ad

മികച്ചൊരു ഗായകന്‍ കൂടിയായിരുന്നു വൈശാഖ്. ബ്രാഡ്ഫോര്‍ഡിലെ കലാസാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്നെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബ്രാഡ്ഫോര്‍ഡിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്ന വൈശാഖിന്റെ മരണം കടുത്ത ഞെട്ടലാണ് പ്രാദേശിക സമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: