KeralaNEWS

അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

പാലക്കാട്: അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്റിലായിരുന്നു ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

പിതാവ് സുരേഷിനൊപ്പം ഹൈപ്പര്‍ ആക്റ്റീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കിണറ്റില്‍ ചാടിയ കുഞ്ഞിനെ രക്ഷിക്കാന്‍ പിതാവും കൂടെ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Back to top button
error: