KeralaNEWS

ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം; ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ ലുക്ക് ഔട്ട് പുറപ്പെടുവിച്ച് യൂത്ത് കോണ്‍?ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. കോണ്‍ഗ്രസ് കേരളയെന്ന് എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.

കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നും എക്‌സ് പോസ്റ്റിലുണ്ട്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Signature-ad

നോട്ടീസില്‍ പറയുന്നത്

ADM നവീന്‍ ബാബു മരിച്ച കേസിലെ പ്രതി പി.പി. ദിവ്യയെ കണ്ടെത്താന്‍ കേരളാ പോലീസിനെ സഹായിക്കുന്നവര്‍ക്ക് INCKerala വക ഒരു ലക്ഷം രൂപ ഇനാം. ദിവ്യ എവിടെയെന്നെന്നറിയുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കുക!

നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

Back to top button
error: