KeralaNEWS

‘ഹരിവരാസനം’: ശബരിമല തീര്‍ഥാടകര്‍ക്കായി  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ ഓണ്‍ലൈന്‍ റേഡിയോ

   അയ്യപ്പ ഭക്തന്മാർക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  ഓണ്‍ലൈന്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ശബരിമല തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായാണ് ‘ഹരിവരാസനം’ എന്ന പേരില്‍ ഓണ്‍ലൈന്‍ റേഡിയോ ആരംഭിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവര്‍ത്തിക്കുക. സന്നിധാനത്ത് നിന്നായിരിക്കും പ്രക്ഷേപണം.

ലോകത്ത് എവിടെയിരുന്നാലും റേഡിയോ കേള്‍ക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഇത്, ഭാവിയില്‍ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്.

Signature-ad

റേഡിയോ നടത്തിപ്പിന് താല്‍പര്യമുള്ള കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക.

റേഡിയോ പ്രക്ഷേപണം 24 മണിക്കൂറും ഉണ്ടാകും. ശബരിമല വാര്‍ത്തകള്‍, സന്നിധാനവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, പ്രത്യേക സെഗ് മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ‘ഹരിവരാസനം’ റേഡിയോയില്‍ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: