KeralaNEWS

ലഹരിയിൽ നുരയുന്ന കൊച്ചി: മാരകമയക്കു മരുന്നായ എം.ഡി.എം.എയുമായി പരവൂരിൽ സീരിയൽ നടിയും അങ്കമാലിയിൽ യുവതിയടക്കം മൂന്ന് പേരും പിടിയിൽ

    കൊച്ചി കൊള്ളക്കാരുടെയും കൊലപാതകികളുടെയും മാരക മയക്കുമരുന്ന് കച്ചവടക്കാരുടെയും കേന്ദ്രമായി മാറിയിട്ട് കാലം കുറെയായി. ഇന്നലെ എം.ഡി.എം.എയുമായി രണ്ടു സംഘങ്ങളാണ് പൊലീസ് പിടിയിലായത്.പരവൂരിൽ  എം.ഡി.എം.എയുമായി സീരിയൽ താരം ഷംനത്ത് എന്ന പാർവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് 36 കാരിയായ താരത്തെ പൊക്കിയത്.

അങ്കമാലിയിൽ നിന്ന് 325 ഗ്രാം എം.ഡി.എം.എയുമായി 3 പേരെയും  പിടികൂടി. അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി പിടികൂടിയത്.

Signature-ad

അമിത വേഗത്തിലെത്തിയ ബൊലോറെ കാർ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് പൊലീസ് സാഹസികമായി തടഞ്ഞ് നിർത്തിയത്. വാഹനത്തിൽ വിശദമായ പരിശോധന നടത്തി. ഡ്രൈവർ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. ആകെ 325 ഗ്രാം എംഡിഎംഎ, 10 ഗ്രാം എക്സ്റ്റസി എന്നിവയാണ് കണ്ടെത്തിയത്. ബെംഗലൂരുവിൽ നിന്നാണ് ഇവ കൊണ്ടുവന്നത്.

ഏറ്റവും അപകടകാരിയാണ് എക്സ്റ്റസി. ചാലക്കുടി മേലൂർ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശൂർ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന രാസലഹരി ഇവർ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: