CrimeNEWS

മദ്യലഹരിയില്‍ അലമ്പുണ്ടാക്കിയത് പരിഹരിക്കാനെത്തി; മണര്‍കാട്ട് പോലീസിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണര്‍കാട് കളത്തി മാക്കല്‍പ്പടി ഭാഗത്ത് മാമുണ്ടയില്‍ വീട്ടില്‍ പ്രിന്‍സ് മാത്യു (26), ഐരാറ്റുനട ഭാഗത്ത് പാലക്കശ്ശേരി വീട്ടില്‍ ഷാലു പി.എസ് (24) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഇരുവരും കഴിഞ്ഞ ദിവസം രാത്രി മണര്‍കാട് ബസ്റ്റാന്‍ഡ് ഭാഗത്ത് ഓട്ടോറിക്ഷയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതറിഞ്ഞ് മണര്‍കാട് പോലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ച് പറഞ്ഞുവിടുന്നതിനിടയില്‍ ഇരുവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് വാഹനത്തിന് കേടു വരുത്തുകയുമായിരുന്നു.

Signature-ad

തുടര്‍ന്ന് പോലീസ് സംഘം സാഹസികമായി ഇരുവരെയും കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മണര്‍കാട് സ്റ്റേഷന്‍ എസ്.ഐ സജീര്‍ ഇ.എം സി.പി.ഒമാരായ അനില്‍കുമാര്‍, രജിതകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിന്‍സ് മാത്യുവും, ഷാലുവും മണര്‍കാട് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: