HealthLIFE

നേരത്തേ കണ്ടെത്താം, മുന്‍കരുതലെടുക്കാം; ഹൃദ്രോഗം തടയാന്‍ 5 ടെസ്റ്റുകള്‍

‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ’യില്‍ എത്തുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങളുമായി പലരും ആശുപത്രിയില്‍ എത്തുക. പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ലക്ഷണങ്ങളില്ലെങ്കില്‍ പോലും പതിവ് ഹൃദയ പരിശോധനങ്ങള്‍ പ്രധാനമാണ്. പ്രത്യേകിച്ച് പൊണ്ണത്തടി, പുകവലി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള അപകട ഘടകങ്ങളുള്ള വ്യക്തികള്‍ക്ക്.

നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില ഹൃദയസംബന്ധമായി പരിശോധനകള്‍

Signature-ad

1. രക്തസമ്മര്‍ദം നിരീക്ഷിക്കണം

‘നിശബ്ദ കൊലയാളി’ എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അറിയപ്പെടുന്നത്. ഇത് ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണിത്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം എന്നാല്‍ അപകടസാധ്യത ഘടകങ്ങളുള്ളവര്‍ വര്‍ഷം തോറും രക്തസമ്മര്‍ദ്ദം പരിശോധിക്കണം. രക്തസമ്മര്‍ദം 130/80 ാാ ഒഴ ന് മുകളില്‍ സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

2. കൊളസ്ട്രോള്‍ പരിശോധന (ലിപിഡ് പാനല്‍)

മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ (മോശം കൊളസ്ട്രോള്‍), എച്ച്ഡിഎല്‍ (നല്ല കൊളസ്ട്രോള്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ നില പരിശോധിക്കുന്നതിന് ലിപിഡ് പാനല്‍ അത്യാവശ്യമാണ്. 20 വയസ്സിന് മുകളിലുള്ള കുറഞ്ഞത് അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പരിശോധന നടത്തണം. ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ ഹൃദ്രോഗ സാധ്യതയുള്ളവര്‍ പരിശോധനയുടെ എണ്ണം കൂട്ടണം. ഉയര്‍ന്ന എല്‍ഡിഎല്‍ അളവ് ഹൃദയാഘാത സാധ്യത കൂട്ടുന്നു.

3. ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി അല്ലെങ്കില്‍ ഇകെജി)

ഹൃദയത്തിന്റെ വൈദ്യുത സിഗ്നലുകള്‍ വിലയിരുത്തുന്ന പരിശോധനയാണ് ഇസിജി അല്ലെങ്കില്‍ ഇലക്ട്രോകാര്‍ഡിയോഗ്രാം. ഇതിലൂടെ ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പോലെയുള്ള ക്രമക്കേടുകള്‍ കണ്ടെത്താനാകും. നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കില്‍ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടുന്നവര്‍ക്ക് ഇസിജി പരിശോധന നടത്തും.

4. സ്ട്രെസ് ടെസ്റ്റ്

ശാരീരിക അദ്ധ്വാനത്തില്‍ ഹൃദയം എത്ര നന്നായി പ്രവര്‍ത്തിച്ചു എന്ന് വിലയിരുത്തുന്നതിനാണ് സ്ട്രെസ് ടെസ്റ്റ് നടത്തുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന അപകടസാധ്യത ഘടകങ്ങളോ ഹൃദ്രോഗ ലക്ഷണങ്ങളോ ഉള്ളവരില്‍. വ്യായാമ വേളയില്‍ ആര്‍ക്കെങ്കിലും നെഞ്ചില്‍ അസ്വസ്ഥതയോ അസാധാരണമായ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി സ്ട്രെസ് ടെസ്റ്റ് ചെയ്തു വിലയിരുത്തേണ്ടതാണ്.

5. രക്തത്തിലെ പഞ്ചസാര നിരീക്ഷണം

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയും എച്ച്ബിഎ1സിയും പതിവായി നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: