കണ്ണൂര്‍: താന്‍ ദുബായിയില്‍ പോയ സമയത്ത് പിവി അന്‍വറിനെ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ കണ്ണൂര്‍ പാട്യത്തെ വീട്ടില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് ദുബായില്‍ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും മറ്റു മറ്റു ചിലപാര്‍ട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു. എന്നാല്‍ ദുബായിയില്‍ നടന്ന പരിപാടികളില്‍ അവിടെയൊന്നും അന്‍വറിനെ കണ്ടിട്ടില്ല. ദുബായിയില്‍ നിന്നും ഏതു മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം. ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജന്‍ പറഞ്ഞു.
അന്‍വറിന്റെത് ഗുരുതരമായ വഴി തെറ്റലാണ്. അന്‍വര്‍ വലതുപക്ഷത്തിന്റെ നാവായി മാറിയിരിക്കുന്നു.. ആര്‍എസ്എസിനെ സഹായിക്കുന്ന രീതിയിലാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. ഈക്കാര്യത്തില്‍ ഗുഡാലാചനയുണ്ടോയെന്ന കാര്യം സംശയിക്കുന്നുണ്ട്. അന്‍വര്‍ എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളിലും സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. ഒന്ന് അഴിമതി ആരോപണവും മറ്റേത് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതുമാണ്. രണ്ടു വിഷയങ്ങളിലും ഡി.ജി.പിയും വിജിലന്‍സും അന്വേഷണം നടത്തിവരികയാണ് എന്നാല്‍ ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാന്‍ അന്‍വര്‍ തയ്യാറല്ലെ. വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി.പി.ശശിക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അന്‍വര്‍ആരോപണം ഉന്നയിക്കുന്നത്. കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നത് പാര്‍ട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. വരുന്ന ഒക്ടോബര്‍ ഒന്നിന് കോടിയേരി യുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം അന്‍വര്‍ ഇത്തരം ആരോപണങ്ങള്‍ എന്തിനാണ്ഉന്നയിക്കുന്നത് എന്തിനാണെന്നും പി.ജയരാജന്‍ ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ പറയാന്‍ അനുഭാവി മാത്രമായഅന്‍വറിന് അവകാശമില്ല. വലതുപക്ഷത്തിനെതിരെ പോരാടുന്ന പാര്‍ട്ടിക്കെതിരെ അന്‍വര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ എതിരാളികളെ സഹായിക്കാനാണ്. ഇതില്‍ ഒരു പാര്‍ട്ടി നേതാവിന്റെയോ പ്രവര്‍ത്തകന്റെയോ പിന്‍തുണ അന്‍വറിനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.