CrimeNEWS

തൃശ്ശൂരിലെ ATM കവര്‍ച്ചാ സംഘം തമിഴ്‌നാട് പോലീസിന്റെ പിടിയില്‍; വെടിവയ്പ്പില്‍ ഒരു മരണം

ചെന്നൈ: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍. നാമക്കല്‍ ജില്ലയിലെ പച്ചംപാളയത്തുവെച്ചാണ് ആറം?ഗ സംഘം പോലീസിന്റെ വലയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടെയ്നര്‍ ലോറി പിന്തുടര്‍ന്ന് തമിഴ്നാട് പോലീസാണ് സംഘത്തെ സാഹസികമായി പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അതിനിടെ വെടിവെപ്പുണ്ടാകുകയും പ്രതികളിലൊരാള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

മോഷണത്തിനായി ഉപയോ?ഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.കെ.ലോജിസ്റ്റിക്സിന്റേതാണ് കണ്ടെയ്‌നര്‍ എന്നാണ് പ്രാഥമിക വിവരം. ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്‌നാട് പോലീസ് കണ്ടെയ്‌നര്‍ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. പിന്നില്‍ പ്രൊഫഷണല്‍ ?ഗ്യാങ് ആണെന്ന് സംശയിക്കുന്നതായി തൃശ്ശൂര്‍ എസ്.പി. നേരത്തേ പറഞ്ഞിരുന്നു.

Signature-ad

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍, മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്.

കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകള്‍ ഈ എടിഎമ്മില്‍ അധികൃതര്‍ നിറച്ചിരുന്നു. ഇത് കവര്‍ച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകള്‍ക്കു മുന്‍പിലെ സി.സി.ടി.വി ക്യാമറകള്‍ക്കുമേല്‍ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.

 

Back to top button
error: