KeralaNEWS

സൂപ്പർ ഹിറ്റ്: മികച്ച ക്ലാസും തുച്ഛമായ ഫീസും, കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വൻതിരക്ക്

    മുഖ്യമന്ത്രി പിണറായി വിജയൻ ഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ വൻ വിജയത്തിലേയ്ക്ക്. 2 മാസത്തെ യാത്ര പൂർത്തിയാകുമ്പോൾ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാർ ഏറെ. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മിഷൻ നേടിയത്. 14,10,100 രൂപ ഫീസ് ഇനത്തിൽ ലഭിച്ചു. ആദ്യ ബാച്ചിൽ നടത്തിയ 40 ടെസ്റ്റുകളിൽ  പരാജയപ്പെട്ടത്  7 പേർ മാത്രം.

ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യ മേഖലയിലെ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 ശതമാനം വിജയം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. രണ്ടാം ബാച്ചുക്കാരുടെ ടെസ്റ്റ് ഉടൻ നടക്കും. സംരംഭം വിജയിച്ചതോടെ കൂടുതൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Signature-ad

ഡ്രൈവിങ് സ്കൂളുകൾ ഇവിടങ്ങളിൽ

തിരുവനന്തപുരം, പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, മാവേലിക്കര, പന്തളം, ചടയമംഗലം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൽ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട്.

നിരക്ക്

ഹെവി വാഹനങ്ങൾ-9000

കാർ മാത്രം-9000

കാറും ബൈക്കും-11,000

ഇരുചക്രവാഹനങ്ങൾ മാത്രം-3500

Back to top button
error: