CrimeNEWS

ഇടിച്ചിട്ട സ്‌കൂട്ടറുമായി ലോറി പാഞ്ഞത് 8 കിലോമീറ്റര്‍; യുവാക്കള്‍ക്ക് ഗുരുതരപരിക്ക്, ഡ്രൈവര്‍ ഇറങ്ങിയോടി

കോട്ടയം: അപകടത്തെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ട് കിലോമീറ്റര്‍. പാലാ ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മേവട സ്വദേശികളായ അലന്‍ കുര്യന്‍ (26) നോബി (25) എന്നിവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കുനേരെ ലോറി ഇടിച്ചുകയറുകയായിരുന്നു. അടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി നിര്‍ത്താതെ പോയ ലോറി മരങ്ങാട്ടുപള്ളിയ്ക്ക് സമീപം വൈദ്യുതി തൂണില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു.

Signature-ad

ലോറിയില്‍നിന്ന് ഇറങ്ങി ഓടിയ ഡ്രൈവറെ പിടികൂടാനായില്ല. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: