അടിപിടിക്കിടെ യുവാവ് ബാറിൽ വച്ച് മധ്യവയസ്ക്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു
തൃശൂര്‍ പുന്നൂക്കാവ് സ്വദേശിയുടെ ജനനേന്ദ്രിയമാണ് പെരുമ്പടപ്പ് സ്വദേശി കടിച്ചു മുറിച്ചത്.
വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു.ശനിയാഴ്ച രാത്രി കുന്നത്തൂര്‍മന ബാറിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം.
ബാറിലെത്തിയ യുവാവിൻ്റെ ഓട്ടോ അവിടെ പാര്‍ക്ക് ചെയ്തിരുന്ന മധ്യവയസ്ക്കൻ്റെ കാറില്‍ തട്ടി. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കും കൈയാങ്കളിയിലെത്തി.
ഇതിനിടെയാണ് മധ്യവയസ്ക്കനെ ആക്രമിച്ച് പ്രതി ജനനേന്ദ്രിയം കടിച്ചെടുത്തത്. തുടർന്ന് മധ്യവയസ്ക്കനെ ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോകുകയായിരുന്നു.