NEWSSocial Media

അവന്‍ കഞ്ചാവ് നിര്‍ത്തിയോ എന്നാണ് ചോദ്യം, ഒരു പ്രായത്തില്‍ അങ്ങനെ ഉണ്ടായിരുന്നിരിക്കാം, പക്ഷെ…

ഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നിര്‍മാതാവാണ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസമാണ് സാന്ദ്ര പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ രം?ഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സാന്ദ്രയും ഷീലു കുര്യനും സംഘടനയെ വിമര്‍ശിച്ചത്. സംഘടനയിലെ നേതൃനിരയില്‍ മാറ്റം വരണമെന്നും വനിതാ നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിച്ച സംഘടന പക്ഷെ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്രക്കുറിപ്പ് ഇറക്കിയെന്നും സൗന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ സിനിമാ സംഘടനകളുടെ ഇടപെടല്‍ നടന്‍ ഷെയ്ന്‍ നി?ഗത്തിന്റെ പ്രതിച്ഛായയെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കുകയാണ് സാന്ദ്ര തോമസ്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഷെയ്‌നിനെതിരെ ചില നീക്കങ്ങള്‍ നടന്നെന്ന് സാന്ദ്ര പറയുന്നു.

Signature-ad

ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. എത്രയോ നടന്‍മാര്‍ക്കെതിരെ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ. ഞാന്‍ തന്നെ പരാതികള്‍ കൊടുത്തിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നിട്ടില്ല. എന്തുകൊണ്ട് ഷെയ്ന്‍ നി?ഗത്തിന്റെ പ്രശ്‌നത്തില്‍ മാത്രം വലിയ പ്രസ്മീറ്റ് നടത്തി. ഞാന്‍ കൊടുത്ത കത്തും ഇതേ പോലെ ലീക്കായിട്ടുണ്ട്. നമ്മള്‍ സംഘടനയ്ക്ക് കൊടുക്കുന്ന കാര്യം എങ്ങനെയാണ് ലീക്ക് ആകുന്നത്.

മീഡിയക്ക് നമുക്ക് കൊടുക്കാന്‍ അറിയില്ലേ. കുടുംബത്തില്‍ തീര്‍ക്കേണ്ട കാര്യം കുടുംബത്തില്‍ തീര്‍ക്കണം. നാട്ടുകാരെ വിളിച്ച് കൂട്ടിയല്ല പരിഹാരമുണ്ടാക്കേണ്ടതെന്ന് സാന്ദ്ര തോമസ് പറയുന്നു. നമ്മള്‍ ഒരു നടനെ പരാതി കൊടുത്തെന്ന് കരുതി അവരെ പൊതുസമൂഹത്തില്‍ നാണം കെടുത്തേണ്ട കാര്യമില്ല. അവര്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ക്ക് മനസിലായാല്‍ മതി.

ഷെയ്‌നിന്റെ കാര്യത്തില്‍ മീഡിയയെ വിളിച്ച് കൂട്ടി ഇവന്‍ കഞ്ചാവാണെന്ന് പറഞ്ഞു. ഞാന്‍ ഷെയ്‌നിനെ വെച്ച് ഒരു സിനിമ ചെയ്യുന്നെന്ന് പറഞ്ഞാല്‍ ആദ്യം എന്നോട് ചോദിക്കുന്നത് അവന്‍ കഞ്ചാവ് നിര്‍ത്തിയോ എന്നാണ്. വേറൊന്നും അറിയേണ്ട. കാരണം എല്ലാവരുടെയും മനസില്‍ അവന്റെ ഇമേജ് അതായി മാറി.

ഇവരുടെയൊക്കെ മകന്റെ പ്രായമുള്ള പയ്യന്‍. എല്ലാവര്‍ക്കും ഓരോ പ്രായത്തില്‍ സ്വഭാവം മാറി വന്നേക്കാം. അവന്റെ ഒരു പ്രായത്തില്‍ അങ്ങനെ ഉണ്ടായിരുന്നിരിക്കാം. അത് മാറാനുള്ള സമയം കൊടുക്കണ്ടെ. ഇവിടെ ആര്‍ക്കാണ് ഇതൊന്നും ഇല്ലാതിരുന്നിട്ടുള്ളതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടെ ഷെയ്‌നിനെ പിന്തുണച്ചപ്പോള്‍ സംഘടനയില്‍ നിന്നും തന്നെ വിളിച്ച് ബഹളമുണ്ടാക്കിയെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.

ആര്‍ഡിഎക്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഷെയ്ന്‍ നിഗം വിവാദത്തിലായ്. നടന്‍ ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാവ് സോഫിയ പോള്‍ കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന് കത്തയച്ചത്. ഈ കത്ത് ലീക്കായി. നടന് നേരെ വ്യാപക വിമര്‍ശനവും വന്നു. പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ ഷെയ്‌നിനെ വിലക്കി. പിന്നീട് ഈ വിലക്ക് നീക്കുകയും ചെയ്തു. അന്ന് നടനെ പിന്തുണച്ച് സാന്ദ്ര തോമസ് സംസാരിച്ചിരുന്നു.

പിന്നീട് ഷെയ്ന്‍ നിഗത്തെ നായകനാക്കി ലിറ്റില്‍ ഹേര്‍ട്ട്‌സ് എന്ന സിനിമ സാന്ദ്ര തോമസ് സംസാരിക്കുകയുണ്ടായി. ഷെയ്‌നിതിരെയുള്ള പരാതി പുറത്തായതില്‍ നേരത്തെ സോഫിയ പോളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ് എന്നിവര്‍ പ്രധാനം വേഷം ചെയ്ത ആര്‍ഡിഎക്‌സ് 2023 ലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

 

Back to top button
error: