KeralaNEWS

അമ്മ പിളര്‍പ്പിലേക്ക്? ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ച് അംഗങ്ങള്‍

കൊച്ചി: താര സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന സൂചന. പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഇരുപതോളം താരങ്ങള്‍ തങ്ങളെ സമീപിച്ചു എന്ന് ഫെഫ്ക ജനനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയില്‍ അഫിലിയേഷന്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ ഇത് സാദ്ധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പറഞ്ഞു. അമ്മ ചാരിറ്റബിള്‍ പ്രസ്ഥാനമായി തന്നെ തുടരുമെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

Signature-ad

നിലവില്‍ അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. ഹേമ കമ്മി?റ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മി?റ്റി രാജി വച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘടനയിലെ ചേരിതിരിവ് പരസ്യമായിരുന്നു. കമ്മിറ്റി ഒന്നടങ്കം രാജിവച്ചതിനെ എതിര്‍ത്ത് പല താരങ്ങളും രംഗത്തെത്തിയിരുന്നു.

അതിനിടെ ഹേമ കമ്മി?റ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക രംഗത്തെത്തി. ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മി?റ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഹേമ കമ്മ?റ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കക്ക് വിമര്‍ശനം ഉണ്ട്. ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ് പ്രധാന വിമര്‍ശനം എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം. ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങള്‍ക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പന്ത്രണ്ടാം പേജില്‍ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി’- അദ്ദേഹം ചോദിച്ചു.

 

Back to top button
error: